29/06/2012

വായനാവാരാഘോഷം

     വായനാവാരത്തോടനുബന്ധിച്ച് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ വിവിധപരിപാടികൾ നടന്നു.വടശ്ശേരിപ്പുറം  ഗവ.ഹൈസ്കൂളിലെ  ബിന്ദു ടീച്ചർ  വായനാവാരാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.സ്കൂളിലെ മുഴുവൻ കുട്ടികളെയും  ഉൾപ്പെടുത്തി ക്വിസ്സ് മത്സരം നടത്തി. ആസ്വാദനക്കുറിപ്പു മത്സരത്തിൽ വിജയികളായവരെ വിദ്യാരംഗം ക്ലബ്ബ് അനുമോദിച്ചു.

Advertisements
29/06/2012

പരിസ്ഥിതി ദിനം

 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  കെ.ടി.എം ഹൈസ്കൂളിലെ ഹരിതസേനയുടെ ആഭിമുഖ്യത്തിൽ സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു.കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു.

10/02/2012

cleaning

18/09/2011

ഓണാഘോഷം

ഓണാഘോഷത്തിന്റെ ഭാഗമായി കെ.ടി.എം ഹൈസ്കൂളില്‍ പൂക്കള മത്സരവുംഓണസദ്യയും നടത്തി.

15/09/2011

Help Desk

കെ.ടി.എം ഹൈസ്കൂളിൽ Help desk ന്റെ ഈ വർഷത്തെ പ്രവർത്തനോദ്ഘാടനം ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീമതി.ശുജാത നിർവ്വഹിച്ചു.Help desk ന്റെ പ്രവർത്തനത്തെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും ശ്രീ കെ.സി.ഗോപകുമാർ മാസ്റ്റർ വിശദീകരിച്ചു.P.T.A. പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ സ്വാഗതവും ,M..P.T.A പ്രസിഡന്റ് ,P.T.A എക്സിക്യൂട്ടീവ് അംഗങ്ങൾ ,സ്റ്റാഫ് സെക്രട്ടറി എന്നിവർ ആശംസകളർപ്പിച്ചു. Help desk കോ-ഓർഡിനേറ്റർ ശ്രീമതി.പി സീന നന്ദി പ്രകാശിപ്പിച്ചു.

15/09/2011

ഹരിതസേന/സീഡ്

ഹരിതസേനയുടെ ആഭിമുഖ്യത്തിൽ കെ.ടി.എം ഹൈസ്കൂളിൽ ഔഷധത്തോട്ട നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചു.വൃക്ഷത്തൈകൾ നട്ടൂ

15/09/2011

സൌജന്യ നേത്രചികിത്സാ ക്യാമ്പ്

ജൂനിയർ റെഡ് ക്രോസ്സിന്റെ ആഭിമുഖ്യത്തിൽ സൌജന്യ നേത്രപരിശോധനാക്യാമ്പ് സംഘടിപ്പിക്കപ്പെട്ടു

15/09/2011

ഊർജ്ജ സംരക്ഷണക്ലബ്ബ്

കെ ടി എം ഹൈസ്ക്കൂളിൽ ഊർജ്ജ സംരക്ഷണ ക്ലബ്ബ് പ്രവർത്തനം ആരംഭിച്ചു.ഇലക്ട്രിസിറ്റി ബോർഡ് ഉദ്യോഗസ്ഥർ കുട്ടികൾക്ക് ഊർജ്ജസംരക്ഷണത്തിന്റെ ആവശ്യകതയെപ്പറ്റിയും മീറ്റർ റീഡിങ്ങ് നോക്കുന്നവിധത്തെപ്പറ്റിയും ക്ലാസ്സെടുത്തു.

15/09/2011

വിജയദിനം/പിടി.എ ജനറൽ ബോഡി

ഈ വർഷത്തെവിജയദിനവും പി.ടി.ഏ.ജനറൽ ബോഡിയും ജൂലൈ 15 ന് നടന്നു. 2010 -11 വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയവരെ അനുമോദിച്ചൂ.അദ്ധ്യാപകരുടെ നേതൃത്വത്തിൽ രക്ഷിതാക്കൾ 10 ഗ്രൂപ്പുകളായി തിരിഞ്ഞ് ചർച്ചകളിൽ പങ്കെടുത്തു.

25/07/2011

ചാന്ദ്രദിനം

സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനം വിവിധ പരിപാടികളോടെ ആചരിച്ചു.ആദ്യത്തെ ചാന്ദ്രയാത്രികരുടെ വേഷം ധരിച്ച കുട്ടികൾ ക്ലാസ്സുകൾ തോറും സഞ്ചരിച്ച് കുട്ടികളുമായി ആശയ വിനിമയം നടത്തി.സയൻസ് ക്ലബ്ബ് അംഗങ്ങൾ തയ്യാറാക്കിയ പതിപ്പുകളുടെ പ്രദർശനം,ബഹിരാകാശപര്യവേക്ഷണത്തെപ്പറ്റി അറിവുപകരുന്ന സി.ഡി പ്രദർശനം,ക്വിസ്സ് മത്സരം എന്നിവ സംഘടിപ്പിക്കപ്പെട്ടു