കെ.ടി.എം.ഹൈസ്കൂൾ-മണ്ണാർക്കാട്
പ്രിയപ്പെട്ട രക്ഷിതാക്കളെ, കുട്ടികളെ,
വിജയദിനം 2010 ൽ പങ്കെടുക്കുന്ന കുട്ടികളേയും രക്ഷിതാക്കളേയും അഭിമുഖീകരിക്കുന്നതിൽ ഞങ്ങൾ അധ്യാപകർക്കും പി.ടി.എ ക്കും മാനേജ്മെന്റ്നും വളരെയേറെ സന്തോഷമുണ്ട് എന്ന് ആമുഖത്തോടെ ആരംഭിക്കട്ടെ.
വളരെയേറെ സന്തോഷമുണ്ട് എന്നു പറയുന്നതിന്റെ അടിസ്ഥാനം ഇന്നു സ്കൂൾ എത്തി നിൽക്കുന്ന വളർച്ചയും ഉയർച്ചയും തന്നെയാണ് . കേരളീയ സമൂഹവും സർക്കാർ തന്നെയും ഒരു വിദ്യാഭ്യാസസ്ഥാപനത്തെ വിലയിരുന്നത് അവിടെ നിന്നു പുറത്തുവരുന്ന കുട്ടികളുടെ വിജയ നിലവാരം അടിസ്ഥാനമാക്കിയാണ്. എസ്.എസ്.എൽ.സി റിസൾട്ടാണ് ഈ കണക്ക് നിർമ്മിക്കുന്നതിന്റെ രേഖ. എത്രകുട്ടികളെ പരീക്ഷക്ക് തയ്യാറാക്കിയെന്നതിനേക്കാൾ എത്രകുട്ടികൾ ജയിച്ചു എന്നാണ് ചർച്ചചെയ്യപ്പെടുന്നത്. വിജയം മാത്രം പരിഗണിക്കുന്ന ഈ കണക്ക് – കുട്ടികളുടെയും സമൂഹത്തിന്റേയും അവസ്ഥകളൊന്നും പരിഗണിക്കപ്പെടാതെ കേവലം വിജയം മാത്രം പരിശോധിക്കുന്ന ഈ രീതിയിലെ അശാസ്ത്രീയതകളൊക്കെ വെച്ചുതന്നെ ഈ വിജയദിനത്തിൽ നമുക്ക് അഭിമാനിക്കാർ ഏറെ വഴിയുണ്ടെന്ന സന്തോഷത്തോടെ നാം ഈ ദിനം ആഘോഷിക്കുന്നു.
ഇനം | ശതമാനം/ എണ്ണം |
പരീക്ഷക്കിരുന്നവർ | 147 |
വിജയിച്ചവർ | 118 |
ആദ്യഘട്ട വിജയം | 80.7% |
സേ-പരീക്ഷയിൽ വിജയിച്ചവർ | 18 |
ആകെ വിജയ ശതമാനം | 92.5% |
ഓരോ വിഷയങ്ങളിലെ വിജയം ഇങ്ങനെയാണ്
വിഷയം | ശതമാനം |
ഭാഷ 1 പേപ്പർ | 100 |
മലയാളം 2 | 100 |
ഇംഗ്ലീഷ് | 97 |
ഹിന്ദി | 99 |
സോഷ്യൽ സയൻസ് | 87 |
ഫിസിക്സ് | 93 |
കെമിസ്റ്റ്റ്റ്രി | 85 |
ബയോളജി | 97 |
ഗണിതം | 98 |
ഐ.ടി. | 100 |
വിവിധ വിഷയങ്ങളിൽ എ+ നേടിയ കുട്ടികൾ ഇങ്ങനെയാണ്
വിഷയം | എ+ എണ്ണം 147 ൽ |
ഭാഷ 1 | 39 |
മലയാളം 2 | 47 |
ഇംഗ്ലീഷ് | 4 |
ഹിന്ദി | 8 |
സോഷ്യൽ സയൻസ് | 7 |
ഫിസിക്സ് | 7 |
കെമിസ്റ്റ്രി | 4 |
ബയോളജി | 3 |
ഗണിതം | 4 |
ഐ.ടി | 25 |
ശരാശരി | 14 |
ഉന്നത വിജയം നേടിയ കുട്ടികളുടെ കണക്ക് ഇങ്ങനെയാണ്
ഇനം | കുട്ടികളുടെ എണ്ണം |
10 എ+ | 1 |
9 എ+ | 2 |
8 എ+ | 0 |
7 എ+ | 0 |
6 എ+ | 2 |
5 എ+ | 2 |
4 എ+ | 3 |
3 എ+ | 8 |
2 എ+ | 13 |
1 എ+ | 35 |
ആദ്യഘട്ടത്തിൽ പരാജയം ഇങ്ങനെയാണ്
വിഷയം | എണ്ണം-147 ൽ |
ഭാഷ 1 | 0 |
മലയാളം 2 | 0 |
ഇംഗ്ലീഷ് | 3 |
ഹിന്ദി | 2 |
സോഷ്യൽ സയയൻസ് | 19 |
ഫിസിക്സ് | 18 |
കെമിസ്റ്റ്രി | 12 |
ബയോളജി | 25 |
ഗണിതം | 3 |
ഐ.ടി | 0 |
റിസൽട്ട് ഇങ്ങനെയൊക്കെ ആണെങ്കിൽ അതിലേക്കെത്തിച്ച പ്രവർത്തനങ്ങൾ നാം കഴിഞ്ഞ മെയ് മാസം മുതൽ ആരംഭിച്ചിട്ടുണ്ട്.അവ ഇങ്ങനെയായാണു:
- മെയ് മാസം മുതൽ എസ്.എസ്.എൽ.സി.ക്ലാസുകൾ
- ജൂൺ മുതൽ നവമ്പർ വരെ –പാഠങ്ങൾ പൂർത്തിയാക്കൽ
- നവമ്പർ 1 മുതൽ വൈകീട്ട് 4.30 വരെ അധിക ക്ലാസ്
- ഡിസമ്പറിൽ 2 ദിവസ സഹവാസക്യാമ്പ്
- ഡിസമ്പർ മുതൽ ആൺകുട്ടികൾക്ക് രാത്രി പഠനം
- ഡിസമ്പർ മുതൽ പെൺകുട്ടികൾക്ക് അവധിദിന ക്ലാസുകൾ
- പരീക്ഷാ ഹാളിലേക്ക് കുട്ടികളെ എത്തിക്കൽ
- അതിഥി ക്ലാസുകൾ
- രക്ഷിതാക്കളുടെ നിരവധി യോഗങ്ങൾ
10. പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കുള്ള ക്ലാസുകൾ (ടാർജറ്റ് ഗ്രൂപ്പ്)
11. ഉച്ച ഭക്ഷണം-രാത്രി ഭക്ഷണം
12. പഠനോപകരണങ്ങൾ സംഘടിപ്പിക്കൽ
13. ക്ലാസ് പരീക്ഷകൾ
14. മാസാന്ത്യ പരീക്ഷകൾ
15. മോഡൽ പരീക്ഷകൾ
16. യൂണിറ്റ് പരീക്ഷകൾ
17. കൌൺസലിങ്ങ്
കുട്ടികളും അധ്യാപകരും അതികഠിനമായ പ്രവർത്തനങ്ങളിലേർപ്പെട്ടിട്ടും വിജയശതമാനം നമ്മളാഗ്രഹിച്ച നിലയിലേക്കെത്താതതിന്ന് പിന്നിൽ ഞങ്ങൾ നിരീക്ഷിക്കുന്ന കാരണങ്ങൾ ഇങ്ങനെയാണു:
- കുട്ടികളുടേയും രക്ഷിതാക്കളുടേയും പൊതുവേയുള്ള പിന്നോക്കാവസ്ഥ
- കുട്ടികളുടെ അറ്റൻഡൻസിൽ വന്ന കുറവ്
- വിജയിച്ചേ തീരൂ എന്ന വാശി കുട്ടികളിൽ വളർത്താൻ രക്ഷിതാക്കൾക്കും അധ്യാപകർക്കും കഴിയാതെ വന്നത്
- അടിസ്ഥാന പരമായ സംഗതികളിൽ തുടങ്ങി പലപ്പോഴും പഠനം സംഘടിപ്പിക്കേണ്ടി വന്നത്
- പഠത്തിന്നും പ്രവർത്തനത്തിന്നും ഊർജ്ജം നൽകാൻ വീടുകളിൽ കഴിയാതിരുന്നത്
- പ്രവർത്തനങ്ങളുടെ തുടർച്ചയിൽ വന്ന പിഴവുകൾ
- ശരിയായ ദിശാനിർണ്ണയം ഉണ്ടാക്കുന്നതിൽ വന്ന പോരായ്മകൾ
ഇതിന്ന് പുറമേ
- പരീക്ഷ ചോദ്യപ്പേപ്പർ, മൂല്യനിർണ്ണയനം തുടങ്ങിയവയിൽ ഉണ്ടായിയെന്നു ഞങ്ങൾ കരുതുന്ന പ്രശ്നങ്ങൾ
- സംസ്ഥാനത്തൊട്ടാകെ ഉണ്ടായ റിസൽട്ട് കുറവ്
- ജില്ലയിലെ റിസൽട്ടിൽ വന്ന കുറവ്
സ്ഥിതിവിവരക്കണക്കുകൾ ഇങ്ങനെയൊക്കെയാണെങ്കിലും നമ്മുടെ സ്കൂളിനെ സംബധിച്ചിടത്തോളം അഭിമാനിക്കാതിരിക്കാനുള്ള ഒരു സംഗതിയും ഇല്ല. കഴിഞ്ഞ ജൂണിലെ രക്ഷിതാക്കളുടേയും കുട്ടികളുടേയും സമ്പൂർണ്ണയോഗത്തിൽ 100 ശതമാനം വിജയം ലക്ഷ്യം വെച്ച് തുടങ്ങിയ പ്രവർത്തനങ്ങൾ നിസ്സാരമായിരുന്നില്ല. 222000 രൂപ സർക്കാരിൽ നിന്ന് ലഭിക്കുകയും അതു മുഴുവൻ സ്കൂൾ പ്രവർത്തനങ്ങൾക്കും പഠനസൌകര്യം ഒരുക്കുന്നതിന്നും നാം ചെലവഴിച്ചിട്ടുണ്ട്. മുഴുവൻ കുട്ടികൾക്കും ഈ സൌകര്യങ്ങൾ പ്രയോജനപ്പെട്ടിട്ടുണ്ടെങ്കിലും(ഭക്ഷണം, വെള്ളം, വെളിച്ചം, കമ്പ്യൂട്ടർലാബ്…….) എസ്.എസ്.എൽ.സി ക്കാർക്കു മാത്രം എന്ന കണക്ക് നോക്കിയാലും ഒരു കുട്ടിക്ക് ശരാശരി 1500 രൂപ ചെലവഴിക്കാൻ ഉണ്ടായിരുന്നു.അവധിദിവസപ്രവർത്തനങ്ങളും രാത്രി ക്ലാസുകളും ഒക്കെ വിട്ട് 200 ദിവസം സ്കൂൾ ഉണ്ടായിരുന്നു എന്നു കണക്കാക്കിയാൽതന്നെ ഒരു ദിവസം ശരാശരി 7 രൂപ സ്കൂളിൽ നിന്ന് ചെലവാക്കി. ഇതിന്നുപുറമേ ഓരോ രക്ഷിതാവും സ്വന്തം കുട്ടിക്കു വേണ്ടി ചെലവഴിച്ച തുകയും ഒരിക്കലും ചെറുതല്ല.
ഇതിന്നു പുറമേയാണ് സ്കൂൾ ജീവനക്കാരുടെ അധ്വാനം. രാവിലെ 9 മണിമുതൽ രാത്രി 9.30 വരെയായിരുന്നു മിക്കവരും പണിയെടുത്തത്. അധ്യാപകരും ഓഫീസ് ജീവനക്കാരും ഇതിൽ ഒരുപോലെ നിന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ മികച്ച വിജയത്തിൽ അവർക്ക് തീർച്ചയായും അഭിമാനം ഉണ്ടാവും.അവർ തീർച്ചയായും ആദരം അർഹിക്കുന്നു. റിട്ടയർമെന്റ് വേവലാതികളിൽപ്പോലും കുട്ടികളോടൊപ്പം കഠിനാദ്ധ്വാനം ചെയ്ത മുൻ ഹേഡ്മാസ്റ്റർ-ശ്രീ. കെ.പി.കേശവൻകുട്ടി മാഷ്, ശ്രീമതി. കെ.വിജയലക്ഷ്മി ടീച്ചർ, ശ്രീമതി. പി.പ്രഭാതമ്പായി ടീച്ചർ എന്നിവരെ എത്ര ആദ്രിച്ചാലും മതിയാവില്ല. സ്കൂൾ സംഗതികളിൽ എല്ലായ്പ്പൊഴും സഹായിക്കുന്ന മാനേജർ ശ്രീ.കെ.എം.കൃഷ്ണനുണ്ണി, സദായ്പ്പോഴും നമ്മോടൊപം നിന്ന പി.ടി.ഏ പ്രസിഡന്റ് ശ്രീമതി. റീന ഷർമ്മിള, മറ്റു പി.ടി.എ.എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരും ആദരം അർഹിക്കുന്നു. നമ്മുടെ എല്ലാ പ്രവർത്തനങ്ങളിലും ഒപ്പം നിന്ന മണ്ണാർക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ മുഹമ്മദാലി ബഹുമാനവും ആദരവും അർഹിക്കുന്നു.
തങ്ങൾക്ക് ആവുന്നതിനേക്കാൾ എത്രയോ അധികം പഠിച്ചു മുന്നേറിയ കുട്ടികളെ മുഴുവൻ നാം അഭിനന്ദിക്കണം. മുഴുവൻ വിഷയങ്ങളിലും എ+ നേടിയ മൊഹ്സീന, 9 വിഷയങ്ങളിൽ എ+ നേടിയ ധന്യ, ഗ്രീഷ്മ എന്നീ കുട്ടികൾ മുഴുവൻ രക്ഷിതാക്കളുടേയും അധ്യാപകരുടേയും ജീവനക്കാരുടേയും പി.ടി.എ യുടേയും മാനേജ്മെന്റിന്റേയും അഭിനന്ദനം അർഹിക്കുന്നു. 6 വിഷയങ്ങളിൽ എ+ നേടിയ ഹരികൃഷ്ണൻ, ഫാത്തിമത് റിഷാന 5 വിഷയങ്ങളിൽ എ+ നേടിയ ശ്രുതി, ജസ്റ്റിൻ ജോസഫ് 4 വിഷയങ്ങളിൽ എ+ നേടിയ സന്ധ്യ, ജിജീഷ്, മായാമോഹൻ എന്നിവരും അഭിനന്ദനം അർഹിക്കുന്നു. ഉന്നത വിജയം നേടിയ മുഴുവൻ കുട്ടികളേയും വളരെ അഭിമാനപൂർവം നാം ഈ വിജയദിനത്തിൽ അഭിനന്ദിക്കുന്നു.
നേടിയ വിജയം നിലനിർത്താനും ഇനിയും ഉയരങ്ങളിലേക്ക് വളരാനും മുഴുവൻ കുട്ടികളേയും ആശംസിക്കുകയും അവർക്ക് സമ്മാനങ്ങൾ നൽകാനും വളരെ നേരത്തെ തീരുമാനിച്ച മാനേജർ ശ്രീ.കെ.എം.കൃഷ്ണനുണ്ണി , ശ്രീ ടി.സി.ബാലകൃഷ്ണൻ നായർ, ശ്രീ.ഡോ.പി.ശ്രീകുമാരൻ എന്നിവരേയും സ്കൂളിന്റെ പേരിലും പി.ടി.എ യുടെ പേരിലും അഭിവാദ്യം ചെയ്യുന്നു. വളരെ സ്നേഹാദരങ്ങളോടെ അഭിവാദ്യം ചെയ്യുന്നു.
വളരെ സാധാരണക്കാരായ രക്ഷിതാക്കളുടെ കുട്ടികൾ പഠിക്കുന്ന നമ്മുടേതുപോലുള്ള സ്കൂളുകളിൽ പണിയെടുക്കുക എന്നത് അതി കഠിനമായ ഒന്നാണ്. അതറിഞ്ഞ് ഒട്ടും പിന്നോക്കം നിൽക്കാതെ കഴിഞ്ഞ വർഷങ്ങളിലും വരും വർഷങ്ങളിലും ഒപ്പം നിന്ന് വിജയം ഉറപ്പിക്കാൻ വ്രതമെടുത്തപോലെ പ്രവർത്തിക്കുന്ന മുഴുവൻ അധ്യാപകരേയും ജീവനക്കാരേയും സ്നേഹാദരങ്ങളോടെ ഈ വിജയ ദിനത്തിൽ അഭിവാദ്യം ചെയ്യുന്നു.
ഒരിക്കൽ കൂടി എല്ലാവരേയും അഭിവന്ദിക്കുന്നു.അധിക മികവുകൾ ആശംസിക്കുന്നു.
Manager PTA Headmaster
K.M.Krishnanunni Reena Sharmila S.V.Ramanunni
VIJAYADINAM-2010 JUNE 11
Leave a Reply