PTA Generalbody-Welcome

KTMHS

കെ.ടി.എം ഹൈസ്കൂൾ

മണ്ണാർക്കാട്

https://ktmhs.wordpress.com/

e-mail : ktmhsmannarkkad@gmail.com

Phone: 04924-224922

2010-2011

അധ്യാപക-രക്ഷാകർത്തൃ വാർഷിക പൊതുയോഗം

24-06-2010 വ്യാഴം-2 മണി

സ്കൂൾ ഓഡിറ്റോറിയത്തിൽ

രക്ഷിതാവ്

ശ്രീ/ ശ്രീമതി……………………………………………………………………..

കുട്ടി…………………………………………………ക്ലാസ്………………

സുഹൃത്തേ,

കെ.ടി.എം ഹൈസ്കൂളിലെ ഈ വർഷത്തെ അധ്യാപക-രക്ഷാകർ‌തൃ പൊതുയോഗം 2010 ജൂൺ 24-2മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ ചേരുന്നു. എല്ലാ രക്ഷിതാ ക്കളും തീർച്ചയായും പങ്കെടുക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. കൃത്യസമയത്തു തന്നെ എത്തിച്ചേരുകയും യോഗത്തിൽ മുഴുവൻ സമയവും സജീവമായി പങ്കെടുക്കുകയും വേണമെന്നു അഭ്യർഥിക്കുന്നു.

വിശ്വാസപൂർവം

പി.ടി.എ.പ്രസിഡന്റ്                                                     ഹെഡ്മാസ്റ്റർ

റീന ഷർമ്മിള                                                      എസ്.വി.രാമനുണ്ണി

കെ.ടി.എം.ഹൈസ്കൂൾ

മണ്ണാർക്കാട്

20-06-2010

റിപ്പോർട്ട് പൂർണ്ണരൂപത്തിൽ https://ktmhs.wordpress.com/ നോക്കുക

കാര്യപരിപാടി

സ്വാഗതം                   സ്റ്റാഫ് സെക്രട്ടറി

റിപ്പോർട്ട്-കണക്ക്                ഹെഡ്മാസ്റ്റർ

ഉദ്ഘാടനം                 ജില്ലാ വിദ്യാഭ്യാസ ഓഫീസർ

റിപ്പോർട്ട്-കണക്ക് ചർച്ച-അംഗീകരിക്കൽ

പ്രമേയങ്ങൾ-അവതരണം-ചർച്ച-അംഗീകരിക്കൽ

രക്ഷാകർത്തൃശാക്തികരണം

ഗ്രൂപ്പ് പ്രവർത്തനം                അധ്യാപകർ

പൊതു അവലോകനം   കെ.സി.ഗോപകുമാർ

പുതിയ കമറ്റി തെരഞ്ഞെടുപ്പ്

ആദ്യ എക്സിക്യൂട്ടീവ് യോഗം

രക്ഷാകർത്തൃശാക്തികരണം ഡോക്യുമെന്റ് https://ktmhs.wordpress.com/ ഇൽ നോക്കുക

വാർഷിക റിപ്പോർട്ടിൽ നിന്ന്…………………………………..

ഒരു സ്കൂളിന്റെ നിലവാരം മെച്ചപ്പെടുന്നത് കുട്ടികൾക്കും അധ്യാപകർക്കുമൊപ്പം രക്ഷിതാക്കൾ കൂടി സജീവമായി ഇടപെടുമ്പോഴാണ്. നമ്മുടെ ജനറൽ പി.ടി.എ യും ക്ലാസ് പി.ടി.എ യും ഒക്കെ ഇതിന്റെ തുടക്കമായിരുന്നു. രക്ഷിതാക്കളുടെ സാന്നിധ്യം മാത്രമല്ല, അവരുടെ ഇടപെടൽമാത്രമാണ് ഇതു സാധിതമാക്കുന്നത്. സാമാന്യമായി നോക്കിയാൽ 40-45 ശതമാനം രക്ഷിതാക്കൾ മാത്രമാണ് കുറേയെങ്കിലും ഈ നിലവാരത്തിൽ പ്രവർത്തിക്കുന്നത്. അതിൽ തന്നെ അമ്മമാരാണ് മുന്നിൽ നിൽക്കുന്നത്. തീർച്ചയായും കുട്ടിയുടെ വളർച്ചയിൽ അമ്മക്ക് തന്നെയാണ് മു‌ൻകയ്യെങ്കിലും മുഴുവൻ രക്ഷിതാക്കളുടേയും പങ്ക് ഉണ്ടായേ തീരൂ.

രക്ഷിതാക്കളുടെ ഇടപെടൽ ശേഷി കുറയുന്നതിന്നുള്ള ഒരു കാരണം അവരുടെ സാമ്പത്തികവും സാമൂഹ്യവുമായ പിന്നോക്കാവസ്ഥതന്നെയാണ്. തീരെ ദരിദ്ര വിഭാഗത്തിൽ നിന്നുള്ള കുട്ടികളാണ്  നമ്മുടെ സ്കൂളിൽ ബഹുഭൂരിപക്ഷവും. ഇതു ഒരു ദൂഷിതവലയം സൃഷ്ടിക്കുന്നു. ദാരിദ്ര്യം വിദ്യാഭ്യാസം കുറയ്ക്കുയും അതു ദാരിദ്ര്യം വർദ്ധിപ്പിക്കുകയും ചെയ്യും.

ദാരിദ്ര്യവും സാമൂഹ്യമായ പിന്നോക്കാവസ്ഥയും മാറണമെങ്കിൽ വിദ്യാഭ്യാസകാര്യങ്ങളിൽ നാം മുന്നേറിയേ സാധിക്കൂ. ഈ ദൂഷിതവലയം തിരിച്ചറിഞ്ഞ് മുറിച്ചെറിയേണ്ടത് രക്ഷിതാക്കൾ തന്നെയാണല്ലോ.കഴിഞ്ഞ എസ്.എസ്.എൽ.സി.പരീക്ഷയിൽ തോറ്റുപോയ  കുട്ടികളുടെ കഥ ഇതിന്നുദാഹരണമായി പറയാം.

രക്ഷിതാക്കൾക്കിതിൽ ചെയ്യാനാവുന്ന പ്രധാനപ്പെട്ട സംഗതി ഈ സത്യം തിരിച്ചറിയുക എന്നതു തന്നെയാണ്. തന്റെ പിന്നോക്കാവസ്ഥക്ക് പല കാരണങ്ങളിൽ പ്രധാനപ്പെട്ടത് തന്റെ വിദ്യാഭ്യാസപരമായ പോരായ്മകളാ‍ണെന്നും തന്റെ കുട്ടികൾക്ക് ഇതിൽ നിന്നു കരകയറാൻ കൂടുതൽ മികച്ച വിദ്യാഭ്യാസം ലഭിക്കുകയാണെന്നും മനസ്സിലാവണം. മറ്റെന്തു പ്രശ്നങ്ങളുണ്ടെങ്കിലും തന്റെ കുട്ടിയുടെ സ്കൂൾ കാര്യത്തിൽ കുറേകൂടി ശ്രദ്ധ ഉണ്ടാവണമെന്നും തീരുമാനിക്കുകയാണ്. അതിന്നായി കുറച്ചുകൂടി സമയം കണ്ടെത്തുകയാണ്.തന്നെക്കാൾ മികച്ച ജീവിത നിലവാരം തന്റെ കുട്ടിക്ക് ഉണ്ടാകണമെന്ന ആഗ്രഹമാണ്. അതുള്ളിൽ വെച്ചുള്ള പ്രവർത്തനമാണ്…………………………………………………..

ktmhighschoolmannarkkadptageneralbody2010 ktmhighschoolmannarkkadptageneralbody2010

Tags: ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

%d bloggers like this: