QEPR-2009-2010

കെ.ടി.എം.ഹൈസ്കൂൾ, മണ്ണാർക്കാട്-പാലക്കാട് ജില്ല

QEPR- 2009-2010 കാലത്ത് നടന്ന പ്രവർത്തനങ്ങൾ സംക്ഷിപ്തം

https://ktmhs.wordpress.com/

(ചിത്രങ്ങളും അധിക റിപ്പോർട്ടുകളും സൈറ്റിൽ  ഡോക്യുമെന്റ് ചെയ്തിരിക്കുന്നു)

കേരള സംസ്ഥാന വിദ്യാഭാസ വകുപ്പ് QEPR പദ്ധതി ആരംഭിക്കുന്ന 2006 ഇൽ ഈ സ്കൂളിനെ QEPR  പദ്ധതിയിൽ ഉൾപ്പെടുത്തുകയുണ്ടായി. അന്ന് എസ്.എസ്.എൽ.സി. റിസൽട്ട് 17% ആയിരുന്നു. ഇതിന്ന് യുക്തിസഹമായ കാരണങ്ങൾ ഉണ്ടായിരുന്നെങ്കിലും പദ്ധതിയിലുൾപ്പെട്ടതുമുതൽ കുറേകൂടി കാര്യക്ഷമമായി പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പാക്കുന്നതിന്നും സാധിച്ചിട്ടുണ്ട്. മികച്ച രീതിയിലുള്ള അവലോകനങ്ങളും പരിപാടിനടത്തിപ്പും മോണിറ്ററ്ങ്ങും സാധിച്ചു. രക്ഷിതാക്കളുടേയും ത്രിതല പഞ്ചായത്തുകളുടേയും ശ്രദ്ധ വളരെരെയധികം വർദ്ധിച്ചു. അധ്യാപകർക്കും ഇതുകൊണ്ടൊക്കെ സ്വാഭാവികമായി ഊർജ്ജം ലഭിച്ചു. തുടർന്നുള്ള വർഷങ്ങളിൽ ഇതിന്റെയൊക്കെ പ്രതിഫലനം എന്ന രീതിയിൽ വിജയ നിലവാരവും ശതമാനവും ക്രമേണ വർദ്ധിച്ചു വന്നു.

എസ്.എസ്.എൽ.സി.റിസൽട്ട്

2004-05                 17%

2005-06                       34%

2006-07                       54%

2007-08                       74%

2008-09                       87%

2009-10                       83%

2010-2011 വർഷ പരിപാടികൾ………………………….

ഈ അധ്യയന വർഷം ആദ്യം മുതൽ തന്നെ എസ്.എസ്.എൽ.സി റിസൽട്ട് സവിശേഷമായും എല്ലാ ക്ലാസുകളുടേയും കാര്യത്തിൽ പൊതുവായും ശ്രദ്ധ തുടങ്ങിയിരുന്നു.2010 മാർച്ച് 29 നു ഒരു പൂർണ്ണ ദിവസം ഉപയോഗിച്ച് അധ്യാപകയോഗം ചേർന്ന് മെയ് മുതൽ ചെയ്യേണ്ട പരിപാടികൾ തയ്യാറാക്കി. ഇതു എല്ലാ ക്ലാസുകൾക്കും ഒരേപോലെ പ്രാധാന്യം നൽകിയും എസ്.എസ്.എൽ.സി.ക്ക് പ്രത്യേക പ്രാധാന്യം നൽകിയുമാണ് ചെയ്തത്. എല്ലാറ്റിനും അധ്യാപകരിൽ നിന്ന് ചുമതലക്കാരെ നിശ്ചയിക്കുകയും അതനുസരിച്ചുള്ള പ്രവർത്തനങ്ങൾ നന്നായി നടക്കുകയും ചെയ്യുന്നു.

2009-മെയ്

മെയ് മാസത്തിൽ എസ്.എസ്.എൽ.സി ക്ലാസുകൾ നടന്നു. വെക്കേഷൻ കാലമായിട്ടും മുഴുവൻ കുട്ടികളും (147) ക്ലാസുകളിൽ പങ്കെടുത്തു.നവമ്പർ മാസമാകുമ്പോഴേക്കും പാഠഭാഗങ്ങൾ എടുത്തുതീർക്കുക എന്ന പരിപാടിയുടെ ഭാഗമായിരുന്നു ഇത്.അതുകൊണ്ടുതന്നെ ആദ്യയൂണിറ്റുകൾ കുറേയൊക്കെ അവധിക്കാലത്ത് തന്നെ ചെയ്യാ‍ൻ കഴിഞ്ഞു. രാവിലെ 9 മുതൽ ഉച്ചക്ക് 12.30 വരെയായിരുന്നു ക്ലാസുകൾ.

2009-ജൂൺ

സാധാരണ ക്ലാസുകൾ, യൂണിറ്റ് റ്റെസ്റ്റുകൾ എന്നിവ ചെയ്തു. പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായുള്ള പ്രത്യേക അധികസമയ ക്ലാസുകൾ ജൂൺ 17 നു ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു.നന്നായി പ്ലാൻ ചെയ്തു നടന്ന ക്ലാസുകൾ കുട്ടികൾക്ക് വളരെ പ്രയോജനം ചെയ്തു.

2008-2009 ബാച്ചിലെ കുട്ടികളുടെ ‘വിജയ ദിനം’ ജൂൺ ആദ്യവാരം നടന്നു. പുതിയ എസ്.എസ്.എൽ.സി ക്കാരും രക്ഷിതാക്കളും ഇതിൽ മുഴുവൻ സമയവും പങ്കെടുത്തു. ഈ വർഷത്തെ പരിപാടികൾ സമഗ്രമായി അവതരിപ്പിക്കയും അംഗീകരിക്കയും ചെയ്തു.

2009-ജൂലായ്

ആദ്യവാരം തന്നെ ക്ലാസ്റ്റെസ്ടുകൾ നടന്നു. തുടർന്ന് സി.പി.ടി.എ വിളിച്ചുചേർത്ത് കുട്ടികളുടെ പഠനപ്രശ്നങ്ങൾ, ഹാജർ എന്നിവ ചർച്ചചെയ്തു.

2009-ആഗസ്ത്

രക്ഷിതാക്കളുടെ യോഗം ആദ്യ വാരം ചേർന്നു. മുഴുവൻ രക്ഷിതാക്കളേയും ഗ്രൂപ്പുകളാക്കി (9 ഗ്രൂപ്പുകൾ) രക്ഷാകർത്തൃശാക്തീകരണം-ക്ലാസ്, ക്ലാസ് ടെസ്റ്റ്, ഗൃഹസന്ദർശനം

2009-സെപ്തംബർ

CPTA, യൂണിറ്റ് റ്റെസ്റ്റ്, കൌൺസലിങ്ങ്

2009-ഒക്ടോബർ

യൂണിറ്റ് ടെസ്റ്റ്, 4 മുതൽ 5 വരെ അധികസമയം പഠനം മുഴുവൻ കുട്ടികൾക്കും

2009-നവംബർ

അധിക സമയ പഠനം രാവിലെ 9 മുതൽ 10 വരെയും വൈകീട്ടും, പരീക്ഷ, ക്ലാസ് പിടീഎ.

2009-ഡിസംബർ

അധിക സമയ പഠനം, രാത്രി ക്ലാസുകൾ ഡിസംബർ അവസാനം ആരംഭിച്ചു. 70 ആൺകുട്ടികൾ പങ്കെടുത്തു. 71 പെൺ‌കുട്ടികൾക്ക് ശനി, ഞായർ ക്ലാസ്.

2010-ജനുവരി

ഒരുക്കം-രാവിലെയും വൈകീട്ടും രാത്രിയും അധിക സമയ പഠനം, രക്ഷാകർത്ത്രാക്കളുടെ പൊതു യോഗം, അതിഥി ക്ലാസുകൾ, മോഡൽ പരീക്ഷകൾ മാസം മുഴുവൻ.ഉത്തര പഠനം.കൌൺസലിങ്ങ്.

2010-ഫിബ്രുവരി

അതിഥി ക്ലാസുകൾ, അധിക സമയ പഠനം, രാത്രിക്ലാസുകൾ, ഉത്തരമെഴുത്ത്-പഠനം.ഹാൾടിക്കറ്റു വിതരണം-സ്നേഹപൂർവം പരീക്ഷാഹാളിലേക്ക്

2010-മാർച്ച്

ആശംസ-ആനയനം-പരീക്ഷ തുടങ്ങുന്നതുവരെ ക്ലാസിൽ-സ്വയം പഠനം.അനുമോദനം (മധുരപലഹാര വിതരണം)

എസ്.ആർ.ജി                                                                    ഹെഡ്മാസ്റ്റർ

എ.കെ.എം                                                                       എസ്.വി.രാമനുണ്ണി

Advertisements
Tags:

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: