അക്കാദമിക്ക് റിപ്പോർട്ട്

2010-ജൂൺ മുതൽ 2010 സെപ്തംബർ വരെയുള്ള

അക്കാദമിക്ക് റിപ്പോർട്ട്

ആമുഖം

എസ്.എസ്.എൽ.സി ക്ലാസുകൾ 2010 മെയ് 5 മുതലും സാധാരണക്ലാസുകൾ ജൂണിലും ആരംഭിച്ചു. 2010 മാർച്ച് 29 നു ചേർന്ന സ്റ്റാഫ് യോഗത്തിൽ ഈ വർഷത്തെ ടയിംടേബിളും വിവിധ ക്ലബ്ബുകളുടെയും മറ്റും ചുമതലക്കാരേയും നിശ്ചയിച്ചു. എസ്.എസ്.എൽ.സി കുട്ടികൾക്കുള്ള ക്ലാസുകൾ നേരത്തെ ആരംഭിച്ചതുകൊണ്ട് പാഠഭാഗങ്ങൾ ഡിസംബറിനുമുൻപേ പൂർത്തിയാക്കാനുള്ള തീരുമാനം ഫലപ്രദമാവുന്ന കാഴ്ച്ചയാണ്.ഇക്കൊല്ലം പരീക്ഷക്ക് തയ്യാറാവുന്നത് 191 കുട്ടികളാണ്. മുഴുവൻ പേരും വിജയിക്കാൻ തക്കവണ്ണം വേണ്ട പ്രവർത്തനങ്ങൾ ക്ലാസ്മുറികളിൽ ചെയ്തുവരുന്നു.

 

ജൂൺ ആദ്യവാരം തന്നെ ‘വിജയദിനം’ ആഘോഷിച്ചു. കഴിഞ്ഞവർഷം വിജയിച്ച കുട്ടികളെ (81%)അനുമോദിക്കുന്ന ചടങ്ങിൽ ഇക്കൊല്ലം പരീക്ഷക്ക് തയ്യാറാവുന്ന മുഴുവൻ കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു. പി.ടി.എ കമറ്റി വളരെ ഉഷാറായി മുന്നിന്ന് പ്രവർത്തിക്കുന്നുണ്ട്. എല്ലാ മാസവും ഒന്നോ രണ്ടോ പ്രാവശ്യം പി.ടി.എ കമ്മറ്റി കൂടുന്നുണ്ട്.

 

സ്കൂൾ വാർഷിക പദ്ധതി 2010-2011

 

ജൂൺ

പുതു വത്സരം ആശംസ

പരിസ്ഥിതിദിനാചരണം ജൂൺ 6

ക്ലബ്ബുകൾ രൂപീകരണം

വൃക്ഷവത്കരണം

ക്ലാസ് പി.ടി.എ

വായനാദിനം-19

എസ്.എസ്.എൽ.സി ക്ലാസ് പി.ടി.എ

(100 ശതമാനം വിജയം ലക്ഷ്യം തീരുമാനം)

 

ജൂലായ്

ക്ലാസ് ടെസ്റ്റുകൾ

എസ്.ആർ.ജി/ വിഷയസമിതികൾ

പി.ടി.എ.ജനറൽ ബോഡി

രക്ഷാകർത്തൃ ശാക്തീകരണം പ്രവർത്തനാധിഷ്ടിത ക്ലാസ്സ്

ബഷീർ ദിനം

മനുഷ്യൻ ചന്ദ്രനിൽ ദിനാചരണം

വിദ്യാരംഗം ഉത്ഘാടനം

‘ജാലകം’ സ്കൂൾ മുഖപത്രം പ്രകാശനം

 

ആഗസ്ത്

ഹിരോഷിമാദിനം 6

നാഗസാക്കി ദിനം 9

സ്വാതന്ത്ര്യദിനാഘോഷം

ക്ലാസ് പി.ടി.എ

എസ്.എസ്.എൽ.ക്കാർക്ക് പരീക്ഷ

‘ജാലകം’ പത്രം

 

സെപ്തമ്പർ

ക്ലാസ് ടെസ്റ്റുകൾ

എസ്.എസ്.എൽ.സി പിന്നോക്കനിൽക്കുന്നവർക്ക് പ്രത്യേക ക്ലാസ്സ്

പഠന യാത്ര വിദ്യാരംഗം- എഴുത്തുകാർക്കൊപ്പം ഒരു ദിവസം

‘ജാലകം’ പത്രം

 

 

ഒക്ടോബർ

സ്കൂൾ സഹയ സമിതി

കുട്ടികളുടെ പഠനോപകരണങ്ങൾ അവലോകനം

3.45 മുതൽ 4.30 അരെ എസ്.എസ്.എൽ.സി.ക്ലാസ്സ്

സ്വാശ്രയദിനം-2

വിനോദയാത്രകൾ-പഠനയാത്രകൾ

പരീക്ഷ തയ്യാറെടുപ്പുകൾ

വിദ്യാരംഗം കലാസാഹിത്യ മത്സരങ്ങൾ

‘ജാലകം’ പത്രം

സ്കൂൾ- 60 താം വാർഷികം

സയൻസ് കോൺഗ്രസ്സ്

 

 

 

നവമ്പർ

പരീക്ഷ

കലാ-കായിക ആഘോഷങ്ങൾ

കലാ-കായിക പരിശീലനം സബ്ജില്ല തല മത്സരത്തിലൂന്നി

യു.പി.അധ്യാപകർക്ക് ശാക്തീകരണ പരിപാടി

‘ജാലകം’ പത്രം

എസ്.എസ്.എൽ.സി.പാഠങ്ങൾ പൂർത്തിയാക്കൽ

പഠനവീടു- പരിപാടികൾ

 

 

ഡിസംബർ

മനുഷ്യാവകാശദിനം – 10

2010 പുതുവർഷം

എസ്.എസ്.എൽ.സി കോച്ചിങ്ങ് ക്ലാസുകൾ ആരംഭം

രാത്രി ക്ലാസുകൾ

ശനി-ഞായർ കോച്ചിങ്ങ്

ക്ലാസ് പി.ടി.എ

 

ജനുവരിഫിബ്രുവരി 2010

24- മോഡൽ പരീക്ഷകൾ(രാവിലെ-വൈകീട്ട് )

എസ്.എസ്.എൽ.സി. പി.ടി.എ

പാഠഭാഗങ്ങൾ പൂർത്തിയാക്കൽ

എസ്.എസ്.എൽ.സി തീവ്രപഠന പരിപാടികൾ

എല്ലാ വിഷയങ്ങൾക്കും അതിഥി ക്ലാസുകൾ

കൌൺസലിങ്ങ്

മോഡൽ പരീക്ഷകൾ

 

KTMHS MANNARKKAD-2010-11-ചുമതലാ വിഭജനം
നം ഇനം ചുമതല 1 2 3 4 5 6  
1 സ്റ്റാഫ് സെക്രട്ടറി KVN              
2 എസ്.ആർ.ജി AKM ACM            
3 വായന TJL SS PJU KPG ANM CR    
4 ലാബ് KCG MSS ACM MS TKJ      
5 കമ്പ്യൂട്ടർ AKM TKK APR KSR PNJ      
6 മോണിറ്ററിങ്ങ് TRD KCG KJ KVN KMY TJL    
7 പരീക്ഷ TKK PRK KAK SS RMH VPS RD  
8 ഭക്ഷണം VSG TS CPS MMP PMN KSR OVB  
9 ബസ്സ് RD VPS KJ MS CR PNR Vinod  
10 കലോത്സവം PSN ABF NMK TJL ANM RK    
11 കായികരംഗം KVT AKM PNJ KAK PMN MS MMP  
12 സയൻസ് ക്ലബ്ബ് KCG TKJ VSG TS MSS RD VS  
13 സാഹിത്യവേദി OVB PNR CVS KAK PMN APR    
14 പരിസരം-പ്രകൃതി CVS VS TS CPS RMH KSR    
15 അസംബ്ലി-അച്ചടക്കം NMK KVT PSN OVB ANM PS    
16 പുറം ബന്ധങ്ങൾ, പാർലമെന്റ് PRK PSN NMK KJ CSD AVT CVS  
17 പഠനയത്രകൾ PNR ABF SS KCG PMN AVT    
18 ശാക്തീകരണം-വികസനം TKK AKM APR VSG KVN CSD    
19 അതിഥികൾ-ദിനാചരണങ്ങൾ ACM PNJ TRD NMK ANM PS    
20 സ്പെഷൽ ഫീ SVR KCG VSG AVT PSN KMY ANM  
21 ഓഫീസ്സ് TRD AGK SVR          
22 പി.ടി.എ PRK CSD ABF MMP PS CVS    
23 കണക്കുകൾ APR NMK            

 

 

സാധാരണ ക്ലാസുകൾ ഒന്നും തന്നെ നഷ്ടപ്പെടാതെ മുഴുവൻ കുട്ടികളേയും അക്കാദമിക്കായി ശക്തിപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. അധിക വിശ്രമവേളകൾ നൽകാതേയും കുട്ടികളിൽ പഠനാന്തരീക്ഷം നിലനിർത്താൻ ശ്രമിക്കുന്നുണ്ട്.

ആഗസ്ത് മാസത്തിൽ മുഴുവൻ കുട്ടികളുടെയും വീടുകളിൽ അധ്യാപകർ (2 പേർവീതമുള്ള ഗ്രൂപ്പ്) സന്ദർശനം നടത്തി. കുട്ടികളുടെ രക്ഷിതാക്കളുമായി നല്ലൊരു സൌഹൃദം സൃഷ്ടിക്കാൻ ഇതു വളരെ സഹായം ചെയ്തു.

മുഴുവൻ കുട്ടികളുമായും ശ്രീ. ഗോപകുമാരൻ മാസ്റ്റർ അവരുടെ മാനസികവും ആരോഗ്യപരവുമായ സംഗതികളെ കുറിച്ച് സംസാരിച്ചു. കുട്ടികളിൽ കുറേകൂടി ജയബോധം ഉണ്ടാവാൻ ഇതു സഹായിച്ചുവെന്നു തോന്നുന്നു.

 

പരിസരദിനം, സ്വാ‍തന്ത്ര്യദിനം, ഓണാഘോഷം തുടങ്ങിയ പരിപാടികൾ മുഴുവൻ കുട്ടികളും പങ്കെടുക്കുന്ന രീതിയിൽ ആസൂത്രണം ചെയ്തു.

ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് ദിനപത്രം എല്ലാ ക്ലാസിലും ഒരോ കോപ്പി എന്നും എത്തുന്നു. പത്രവായനയുടെ ഭാഗമായി- അതുറപ്പുവരുത്താൻ ഓരോ ക്ലാസിന്നും വിവിധ ലഘു പ്രോജക്ടുകൾ നൽകിയിട്ടുണ്ട്.

 

വിഷയങ്ങളിലൂടെ

 

മലയാളം

4 പ്രാവശ്യം സബ്ജക്ട്  കൌൺസിൽ ചേർന്നു.മിനുട്ട്സ് സൂക്ഷിക്കുന്നുണ്ട്. ജൂൺ 5 പരിസ്ഥിതിദിനാചരണം: ഉപന്യാസ രചന-ക്ലാസുകളിൽ. ക്ലാസ് അസ്സൈന്മെന്റ് (കവിത്രയം കുറിപ്പ്), ബഷീർ അനുസ്മരണം, ക്ലാസ് തലത്തിൽ ബഷീർ അനുസ്മരണം പ്രഭാഷണം, സി.ഡി.പ്രദർശനം, വിദ്യാരംഗം ഉദ്ഘാടനം, ജാലകം പത്രം പ്രകാശനം നടന്നു. സി.ഇ.പ്രവർത്തനങ്ങൾ നടക്കുന്നു (സെമിനാർ ) പ്രവർത്തനം ആരംഭിച്ചു.

പാഠഭാഗങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.

കുട്ടികളുടെ നിലനിർണ്ണയ പരീക്ഷ നന്നായി നടന്നു

മികച്ച കുട്ടികൾ : 15-20

സാധാരണം:       80-85

പിന്നോക്കം:        8-9

അധിക ക്ലാസുകൾ സെപ്തമ്പർ 20 മുതൽ നടക്കുന്നുണ്ട്.

 

ഇംഗ്ലീഷ്

വെക്കേഷനിൽ ക്ലാസുകളെടുത്തു പാഠഭാഗങ്ങൾ തുടങ്ങി. സെപ്തംബർ മുതൽ അധിക സമയ പഠനം ആരംഭിച്ചു. സ്കീമനുസരിച്ച് പാഠഭാഗങ്ങൾ തീരുന്നുണ്ട്. ആഗസ്ത് 6 ദിനാചരണഭാഗമായി കുട്ടികൾ പോസ്റ്ററുകൾ നിർമ്മിച്ചു. മാസപ്പരീക്ഷകൾ നടത്തുന്നുണ്ട്. പൊതുവെ കുട്ടികൾ ശരാശരിയിലും അതിന്ന് താഴെയുമാണ്. എല്ലാ ക്ലാസിലും ഇംഗ്ലീഷ് ദിനപത്രം ഉണ്ട്. പത്രവായനയുമായി ബന്ധപ്പെട്ട ലഘു പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.

സി.ഇ.പ്രവർത്തനങ്ങൾ പൂർത്തിയാവുന്നുണ്ട്. അസൈന്മെന്റ്, പ്രോജക്റ്റ് എന്നിവ പുരോഗമിക്കുന്നു.

 

ഹിന്ദി

പാഠങ്ങൾ സ്കീമനുസരിച്ചു പൂർത്തിയായി. സി.ഇ.പ്രവർത്തനങ്ങൾ (പ്രോജക്റ്റ്, സെമിനാർ, അസൈന്മെന്റ്) സമയമന്ധിതമായി തയ്യാറാവുന്നുണ്ട്.

 

സംസ്കൃതം

പാഠങ്ങൾ സ്കീമനുസരിച്ചു പൂർത്തിയായി. സി.ഇ.പ്രവർത്തനങ്ങൾ (പ്രോജക്റ്റ്, സെമിനാർ, അസൈന്മെന്റ്) സമയമന്ധിതമായി തയ്യാറാവുന്നുണ്ട്. ക്ലാസ്മുറിയിൽ കവിതാലാപം, അക്ഷരശ്ലോകം എന്നിവ ചെയ്യാറുണ്ട്. ശരാശരിക്കുമുകളിൽ 1 കുട്ടിയും ശരാശരിയിൽ 4-5 കുട്ടികളും ശരാശരിക്കു താഴെ 2-3 കുട്ടികളും ഉണ്ട്. അധിക സമയ പഠനം മുടങ്ങാതെ നടക്കുന്നുണ്ട്.

 

അറബിക്ക്

പാഠങ്ങൾ സ്കീമനുസരിച്ചു പൂർത്തിയായി. സി.ഇ.പ്രവർത്തനങ്ങൾ (പ്രോജക്റ്റ്, സെമിനാർ, അസൈന്മെന്റ്) സമയമന്ധിതമായി തയ്യാറാവുന്നുണ്ട്. അറബിക്ക് ക്ലബ്ബ് നന്നായി പ്രവർത്തിക്കുന്നു.

 

ഉർദു

പാഠങ്ങൾ സ്കീമനുസരിച്ചു പൂർത്തിയായി. സി.ഇ.പ്രവർത്തനങ്ങൾ (പ്രോജക്റ്റ്, സെമിനാർ, അസൈന്മെന്റ്) സമയമന്ധിതമായി തയ്യാറാവുന്നുണ്ട്.ഉറുദു ക്ലബ്ബ് നന്നായി പ്രവർത്തിക്കുന്നു.

 

 

 

സോഷ്യത്സയൻസ്

പാഠങ്ങൾ സ്കീമനുസരിച്ച് പൂർത്തിയായി. വെക്കേഷനിലും മറ്റുമായി അധിക സമയ പഠനം മുടങ്ങാതെ നടക്കുന്നുണ്ട്. സി.ഇ.പ്രവർത്തനങ്ങൾ സമയബന്ധിത്തമായി പുരോഗമിക്കുന്നു. പരിസ്ഥിതി ദിനം, ചാന്ദ്രദിനം, ഹിരോഷിമ ദിനം, സ്വാതന്ത്ര്യദിനം, ഒസോൺ ദിനം, എന്നിവ ആചരിച്ചു. പോസ്റ്ററുകൾ, ഉപന്യാസ രചന, പ്രസംഗം, പ്രതിജ്ഞ എന്നിവ ചെയ്യുന്നു. സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ഇലക്റ്റ്രോണിക്ക് മെഷീൻ (കമ്പ്യൂട്ടർ) ഉപയോഗിച്ച് ചെയ്തു. അധ്യാപകർക്കും കുട്ടികൾക്കും അതൊരു വലിയ അനുഭവമായിരുന്നു. ഗാന്ധിജയന്തി-ചർച്ചാ ക്ലാസ്, ശുചീകരണം എന്നിവ നടത്തി.

 

ഫിസിക്സ്

പാഠങ്ങൾ സ്കീമനുസരിച്ച് പൂർത്തിയായി. സി. ഇ. പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. പ്രാക്ടിക്കൽ, അസന്മെന്റ്, ലാബ്, സയൻസ്ക്ലബ്ബ് എല്ലാം സമയബന്ധിതമായി നടക്കുന്നുണ്ട്. ലഹരി  വിരുദ്ധദിനം, പരിസര ദിനം, ഓസോൺ ദിനം എന്നിവ ആചരിച്ചു. ഓസോൺ പതിപ്പ് തയ്യാറാക്കി.അധിക സമയ പഠനം മുടങ്ങാതെ നടക്കുന്നുണ്ട്.

 

 

 

 

കെമിസ്‌റ്റ്രി

പാഠങ്ങൾ സ്കീമനുസരിച്ച് പൂർത്തിയായി. സി. ഇ. പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. പ്രാക്ടിക്കൽ, അസന്മെന്റ്, ലാബ്, സയൻസ്ക്ലബ്ബ് എല്ലാം സമയബന്ധിതമായി നടക്കുന്നുണ്ട്. അധിക സമയ പഠനം മുടങ്ങാതെ നടക്കുന്നുണ്ട്.

 

ബയോളജി

മെയ് മാസം മുതൽ ക്ലാസുകൾ തുടങ്ങി. പാഠഭാഗങ്ങൾ കൃത്യമായി പൂർത്തിയായിരിക്കുന്നു. സി.ഇ. പ്രവർത്തനങ്ങൾ- പ്രൊജക്റ്റ്, 2 പ്രാക്ടിക്കൽ, 2 അസ്സൈന്മെന്റ്, 1 നിർമ്മാണ പ്രോജക്റ്റ്, ചർട്ടുകൾ, സയൻസ്ക്ലബ്ബ് പ്രവർത്തനങ്ങൾ എന്നുവ പൂർത്തിയായി.

10-15 % കുട്ടികൾ മുൻപന്തിയിലുണ്ട്. 60-65% കുട്ടികൾ ശരാശരി നിലവാരത്തിൽനിൽക്കുന്നു. 25-30 % കുട്ടികൾ ശരാശരിക്കും താഴെതന്നെ. കുട്ടികളുടെ ഹാജർ, പ്രവർത്തനങ്ങൾ എന്നിവ ചിട്ടയിലാണ്.ധാരളം അധികക്ലാസുകൾ നടത്തുന്നുണ്ട്.

 

കണക്ക്

 

പാഠഭാഗങ്ങൾ പൂർത്തിയായി. അധികസമയ പഠനം കൊണ്ട് അധികഭാഗങ്ങൾ തീർന്നിട്ടുണ്ട്. ജൂലായ് 15-21 വരെയുള്ള ദിവസങ്ങളിൽ ക്ലാസ്തല ക്വിസ് മത്സരം നടന്നു. സ്കൂൾ തൽ ക്വിസ് മത്സരം സെപ്തമ്പർ 28 നടത്തി. ഓണം പൂക്കളമത്സരത്തിനോടനുബന്ധിച്ച് ഗണിതപ്പൂക്കളം ചെയ്തു (എല്ലാ ക്ലാസിലും നടന്നിട്ടില്ല). ഓണാവധിക്ക് ഒരു ദിവസത്തെ ക്യാമ്പിൽ എല്ലാ പഠിച്ച അധ്യായങ്ങളിലൂടെയുംഓട്ടപ്രദക്ഷിണം നടത്തി. ക്ലാസുകളിൽ ബ്ലാക്ക്ബോർഡിന്റെ ഒരു മൂല ഗണിതമൂലയായി പ്രവർത്തിക്കുന്നു. ഇതിൽ ഗണിതശാസ്ത്രസംബന്ധികളായ കാര്യങ്ങൾ കുട്ടികൾ തയ്യാറാക്കി എഴുതുന്നു.

നടന്ന പരീക്ഷകളുടെ അടിസ്ഥാനത്തിൽ 20-25 % കുട്ടികൾ ശരാശരിക്കു മുകളിലും 50-60 % പേർ ശരാശരിയിലും 30-35 % പേർ ശരാശരിക്ക് താഴെയും ആണ്. മുഴുവൻ കുട്ടികളും വിജയിക്കാനുള്ള ശ്രമങ്ങൾ ഇനിയും ശക്തിപ്പെടുത്തണം.

 

.ടി

പാഠങ്ങൾ സ്കീമനുസരിച്ചു പൂർത്തിയായി. സി.ഇ.പ്രവർത്തനങ്ങൾ (പ്രോജക്റ്റ്, സെമിനാർ, അസൈന്മെന്റ്) സമയമന്ധിതമായി തയ്യാറാവുന്നുണ്ട്.ഐ.ടി.ക്ലബ്ബ് നന്നായി പ്രവർത്തിക്കുന്നു.

 

 

Tags: ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

%d bloggers like this: