2010 നവംബർ മാസ റിപ്പോർട്ട്

2010 നവമ്പര്‍ മാസത്തെ QEPR  പ്രവര്‍ത്തനങ്ങളുടെയും പൊതുവേ നടന്ന സ്കൂള്‍ പരിപാടികളുടെയും റിപ്പോര്‍ട്ട് താഴെ പറയുന്നു.03-11-10 നു തൃശൂര്‍ DIET ഇല്‍ നടന്ന അവലോകന  യോഗത്തില്‍ ഹെഡ്മാസ്റ്റര്‍ പങ്കെടുത്തു.

1. അര്‍ദ്ധ വാര്‍ഷിക പരീക്ഷ

1 മുതല്‍ 11 വരെ അര്‍ദ്ധവാര്‍ഷിക പരീക്ഷ നടന്നു. പരീക്ഷ റ്റൈംടേബിള്‍ പ്രകാരം ഒരു ബഞ്ചില്‍ 3 കുട്ടികള്‍ (എസ്.എസ്.എല്‍.സി 1) എന്ന ക്രമത്തിലായിരുന്നു. പരീക്ഷയുടെ എല്ലാ ഗൌരവത്തോടും കൂടി പരീക്ഷ നന്നായി നടത്താന്‍ കഴിഞ്ഞു. പരീക്ഷക്കു മുന്‍പ് (ഒക്ടോബര്‍ 27 ) ക്ലാസ് പി.ടി.എ.വിളിച്ച് പരീക്ഷയുടെ പ്രാധാന്യവും രക്ഷിതാക്കളുടെ പങ്കും ബോധ്യപ്പെടുത്തി. 191 ഇല്‍ 168 രക്ഷിതാക്കള്‍ പങ്കെടുത്തു. ബാക്കിയുള്ളവര്‍ മറ്റു ദിവസങ്ങളില്‍ പിന്നീട് വന്നു.

16-11-10 നു മുന്‍പ് എസ്.എസ്.എ.സി യുടേയും 20-11-10 നു മുന്‍പ് മറ്റു ക്ലാസുകളുടെയും പേപ്പര്‍ വാല്യുവേഷന്‍ തീര്‍ക്കാന്‍ നിശ്ചയിച്ചു.

2.    11-11-10 നു പരീക്ഷ കഴിഞ്ഞ ഉടന്‍ സ്റ്റാഫ് യോഗം വിളിച്ചു ചേര്‍ത്തു. 3-11-10 നു നടന്ന (തൃശ്ശൂര്‍) QEPR  അവലോകന യോഗത്തിന്റെ വിശദാംശങ്ങള്‍ അതിന്റെ ഗൌരവം ഒട്ടും ചോര്‍ന്നുപോകാതെ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ പരിപാടികള്‍ നിശ്ചയിച്ചു. എസ്.ആര്‍.ജി, സ്ബജക്ട് കൌണ്‍സിലുകള്‍ എന്നിവ ഉടനെ ചേര്‍ന്നു.

3.    പി.ടി.എ എക്സിക്യൂട്ടീവില്‍ QEPR നു അനുവദിച്ച  ` 62848  അറിയിച്ചു. പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കാന്‍ തീരുമാനമെടുത്തു. സ്റ്റാഫ് എക്സിക്യൂട്ടീവ് ചേര്‍ന്ന് ലഘുഭ ക്ഷണച്ചുമതല പി.രാധാകൃഷ്ണന്‍ മാഷേയും എന്‍.മോഹനകൃഷ്ണന്‍ മാഷേയും  ചുമതലപ്പെടുത്തി.

4.    13-11-10 നു അഭിനയക്കളരി (45-50 കുട്ടികള്‍) ഒരു മുഴുവന്‍ ദിവസപരിപാടി സംഘടിപ്പിച്ചു. സീരിയല്‍-സിനമാ നടന്‍ ശ്രീ .ടി.കെ..വാസുദേവന്‍ ക്ലാസെടുത്തു.7,8,9 ക്ലാസുകളിലെ കുട്ടികളും അധ്യാപകരും പങ്കെടുത്തു.എല്ലാവര്‍ക്കും ഭക്ഷണം, ചായ എന്നിവയും നല്‍കി.

5.    12-10-10 മുതല്‍ രാവിലെയും വൈകീട്ടും ഉള്ള എസ്.എസ്.എല്‍.സി അധിക സമയ ക്ലാസുകള്‍ (സെപ്തമ്പര്‍ 13 മുതല്‍ നടന്നിരുന്നത് പരീക്ഷക്കുശേഷം) ആരംഭിച്ചു. ഉച്ച ഭക്ഷണത്തിന്നു പുറമേ വൈകീട്ട് ലഘുഭക്ഷണം ഉണ്ട്.

6.    20-11-10 ഓടുകൂടി പരീക്ഷാ പേപ്പറുകള്‍ മൂല്യനിര്‍ണ്ണയം നടത്തി കുട്ടികളുമായി ചര്‍ച്ചചെയ്തു അവരെ ബോധ്യപ്പെടുത്തി.

7.    പഠനപ്രവര്‍ത്തനങ്ങളില്‍ ഹെഡ്മാസ്റ്ററുടേയും എസ്.ആര്‍.ജി.കണ്‍‌വീനറുടേയും മേല്‍നോട്ടവും ശ്രദ്ധയും എല്ലായ്പ്പോഴുമുണ്ട്.

8.    23-11-2010 നു QEPR ഫണ്ട്  ` 62848 DEO  ഓഫീസില്‍ നിന്നും ലഭിച്ചു.

9.    23-11-10 നു നടന്ന ഡി.ഇ.ഓ കോണ്‍ഫറന്‍സില്‍ QEPR  പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത് OSS Team  പരിപാടികള്‍ നിശ്ചയിച്ചു. 01-12-10 നു ക്ലാസ് സഭയും രക്ഷകര്‍ത്തൃയോഗവും നടക്കും.

അര്‍ദ്ധവാര്‍ഷിക പരീക്ഷാ അവലോകനം

1.    മുഴുവന്‍ കുട്ടികളും പരീക്ഷയെഴുതി.(191- [2 കുട്ടികള്‍ IED [ LD] വിഭാഗത്തില്‍ പെടുന്നു.])

2.    പരീക്ഷയുടെ മുഴുവന്‍ ഗൌരവവും ഉള്‍ക്കൊണ്ട് പഠിച്ചു ശ്രദ്ധാപൂര്‍വം കുട്ടികള്‍ എഴുതീട്ടുണ്ട്.

3.    22-11-10 നു മുന്‍പ് പേപ്പറുകള്‍ മുഴുവന്‍ നോക്കിക്കൊടുത്തു. വിഷയമെടുക്കുന്നവര്‍ ചോദ്യപ്പേപ്പറുകള്‍ മുഴുവന്‍ ക്ലാസില്‍ ചര്‍ച്ചചെയ്തു.

4.    27-11-10 നു എല്ലാ കുട്ടികളുടെയും ഗ്രേഡുകള്‍ പെര്‍ഫോര്‍മയില്‍ ചേര്‍ത്തു. (ഗ്രേഡ് ഷീറ്റ് ഇതോടൊപ്പം ചേര്‍ത്തിരിക്കുന്നു)

5.    ഓരോ വിഷയങ്ങളിലും വിജയം ഇങ്ങനെയാണ്

 

വിഷയം

 

ഒന്നാം ഭാഷ മലയാളം ഇംഗ്ലീഷ് ഹിന്ദി എസ്.എസ് ഫിസിക്സ് കെമിസ്റ്റ്രി ബയൊളജി കണക്ക് ഐടി
വിജയം 

 

 

138

 

156

 

130

 

103

 

103

 

148

 

71

 

79

 

53

 

153

തോല്‍‌വി  

53

 

35

 

61

 

88

 

88

 

43

 

120

 

112

 

138

 

38

 

ആകെ

 

 

191

 

191

 

191

 

191

 

191

 

191

 

191

 

191

 

191

 

191

തുടര്‍ പരിപാടികള്‍

1.    അധികക്ലാസുകള്‍ ശക്തിപ്പെടുത്തണം

2.    പിന്നോക്കക്കാരെ പ്രത്യേകം ശ്രദ്ധിക്കാന്‍ ‘ടാപ്പ്’

3.    രാത്രി ക്ലാസുകളും പെണ്‍കുട്ടികള്‍ക്ക് ശനി, ഞായര്‍ ക്ലാസുകളും

4.    ഡിസംബറില്‍ സഹവാസക്യാമ്പ്-3 ദിവസം

5.    ജനുവരിമുതല്‍ റിവിഷന്‍ പരീക്ഷകള്‍

6.    ഗൃഹസന്ദര്‍ശനം 2 ആം ഘട്ടം

7.    ‘ഒരുക്കം‘  തനത് പരിപാടികള്‍ ജനുവരിമുതല്‍

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: