QEPR ജനുവരി 2011 റിപ്പോർട്ട്

എസ്.എസ്.എൽ.സി 2010-11 ബാച്ച്

ആകെ കുട്ടികൾ 191

 

ജനുവരി 4 നു എസ്.ആർ.ജി (ശ്രീ. ജയകൃഷ്ണൻ) നേരിട്ട് 45 കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും കൌൺസിലിങ്ങ് നടന്നു.

തുടർന്ന് ജനുവരി 12 നു എല്ലാ കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകരുടെ നേതൃത്വത്തിൽ ഇതേ പ്രവർത്തനം തുടർന്നു.

 

ജനവരി 4 മുതൽ രാത്രിക്ലാസുകൾ ആരംഭിച്ചു.

2010 ഡിസംബർ 1 നു രക്ഷാകർത്താക്കളുടെ യോഗം-പരിപാടികളുടെ വിശദീകരണം

രാത്രിക്ലാസിൽ താരത‌മ്യേന പിന്നോക്കക്കാരായ ആൺകുട്ടികളെ നിർബന്ധമായും

വീട്ടിൽ പഠനസൌകര്യം കുറഞ്ഞ ആൺകുട്ടികളേയും

വൈകീട്ട് 6.15 മുതൽ 9.30-10 വരേയും പഠിക്കാനുള്ള സൌകര്യം ഉണ്ട്. അധ്യാപകർ (വിഷയക്രമത്തിൽ ഊഴമിട്ട്) പഠിക്കാനുള്ള നിർദ്ദേശങ്ങളുമായി ഒപ്പം ഉണ്ട്.

8 മണിക്ക് നന്നായി ഭക്ഷണം നൽകുന്നു

ഒരു ദിവസം ഒരു വിഷയം-ഒരു സെറ്റ് പരീക്ഷാ ചോദ്യങ്ങൾ പഠിച്ചുറപ്പിക്കുന്ന പ്രവർത്തനം

വീട്ടിൽ പഠിക്കാൻ സൌകര്യം കുറഞ്ഞവർക്ക് സ്വയം പഠനത്തിന്നുള്ള സൌകര്യം/ ഭക്ഷണം/അധ്യാപക ശ്രദ്ധ

ഇന്നേവരെ ഒരു ദിവസമ്പോലും ഇതിന്ന് മുടക്കം വന്നിട്ടില്ല

ഒരു ദിവസം 2 അധ്യാപകർ/പിക ക്ക് ചുമതല. ഭക്ഷണം നൽകുന്നതിന്ന് ചുമതലയുള്ള 2 പേർ/ ഹെഡ്മാസ്റ്റർ, അയല്പക്കത്തുള്ള മറ്റധ്യാപകർ, (ഇടയ്ക്ക് പി.ടി.എ. അംഗങ്ങൾ, ഒരിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും-മെംബറും) എന്നും ഉണ്ടാവും.

ജനുവരി 4 മുതൽ ശനി,ഞായർ, ഒഴിവ്ദിവസങ്ങളിൽ പകൽ മുഴുവൻ പഠനം-പെൺകുട്ടികൾക്ക്

അധ്യാപികമാരുടെ മുങ്കയ്യിൽ

പരീക്ഷാകേന്ദ്രിത പഠനം

ഉച്ച ഭക്ഷണം

പഠനസാമഗ്രികൾ-ഒരുക്കം പ്രവർത്തനങ്ങൾ

എന്നിവ മുടങ്ങാതെ നടക്കുന്നുണ്ട്.

ജനുവരി 4 മുതൽ രാവിലെ 45 മിനുട്ടും വൈകീട്ട് 45 മിനുട്ടും ടെസ്റ്റ് പേപ്പർ

മലപ്പുറത്തുള്ള ഒരു ഏജൻസി തയ്യാറാക്കിയ ചോദ്യപ്പേപ്പർ ഉപയോഗിക്കുന്നു. (നല്ല പേപ്പർ )

പരീക്ഷ കഴിഞ്ഞ് ക്ലാസ്സമയത്ത് ഈ പേപ്പർ ഡിസ്കഷൻ-തിരുത്തിയെഴുത്ത്-ഒരുക്കം പ്രവർത്തനങ്ങൾ

ജനുവരി 28 വരെ തുടർച്ചയായി ഇതു നടന്നു. മുഴുവൻ കുട്ടികളുടേയും ഹാജർ. നല്ല പ്രതികരണം

 

ജനുവരി 25 നു രണ്ടാംഘട്ട ഫണ്ട് ലഭിച്ചു- ലഘുഭക്ഷണത്തിന്നനുവദിച്ചത്.

എല്ലാ വിഷയങ്ങളുടേയും സബ്ജക്റ്റ് കൌൺസിൽ നടന്നു

എസ്.ആർ.ജി ചേർന്ന് പരിപാടികൾ പളാൻ ചെയ്യുന്നു/ നടപ്പാക്കുന്നു

19 നു സി.ഇ. സ്കോറുകൾ പ്രസിദ്ധീകരിച്ചു. പരാതികൾ ഒന്നും ഇതുവരെ ഇല്ല.

ടീച്ചേർസ് പാരന്റിങ്ങ് നന്നായി നടക്കുന്നു

അത്യാവശ്യമുള്ള കുട്ടികൾക്ക് കൌൺസലിങ്ങ്- (ഈ വിഷയത്തിൽ വൈദഗ്ധ്യമുള്ള അധ്യാപകൻ ഗോപകുമാർ) നടത്തുന്നു.

 

ടി.രാമദാസൻ

ഹെഡ്മാസ്റ്റർ-ഇൻ ചാർജ്ജ്

29-1-2011

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

%d bloggers like this: